ഇടത് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു; മന്ത്രി പി.തിലോത്തമന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐ പുറത്താക്കി

29

മന്ത്രി പി.തിലോത്തമന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐ പുറത്താക്കി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. പ്രദ്യോതിനെയാണ് പുറത്താക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി.
ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെ തോല്‍പ്പിക്കണമെന്ന തരത്തിലുള്ള ചില പ്രചരണങ്ങളും പ്രദ്യോത് നടത്തിയെന്നതും നടപടിക്ക് കാരണമായി. ഇത്തരത്തിലുള്ള വീഡിയോ സന്ദേശങ്ങള്‍ പാര്‍ട്ടിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. പി. തിലോത്തമന്‍ എം.എല്‍.എ ആയിരിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്‍റെ പേഴ്‍സണല്‍ സ്റ്റാഫ് അംഗമായിരുന്നു പ്രദ്യോത്. സി.പി.ഐയുടെ ചേര്‍ത്തല കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ്.