ഇടത് സർക്കാരിനെ പ്രശംസിച്ച് അനിൽ അക്കര എം.എൽ.എ: വടക്കാഞ്ചേരിയിലെ വികസനത്തിന് പിണറായിയും, ജി.സുധാകരനും തോമസ് ഐസക്കും ഏറെ സഹായിച്ചുവെന്നും അനിൽ അക്കര; ലൈഫ് മിഷനിൽ താൻ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നും എം.എൽ.എ

59
8 / 100

വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്ന് അനിൽ അക്കര. പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ താൻ ആരുടെയും വീട് മുടക്കിയിട്ടില്ല. ആരോപണം തെളിയിച്ചാൽ സ്വന്തം കിടപ്പാടം വിട്ടുനൽകാൻ താൻ തയ്യാറാണെന്നും അനിൽ അക്കര പറഞ്ഞു. രണ്ടാംതവണയും വടക്കാഞ്ചേരിയിൽ നിന്ന് ജനവിധി തേടുകയാണ് അനിൽ അക്കര. സേവ്യർ ചിറ്റിലപ്പിള്ളിയാണ് ഇവിടെ ഇടത് സ്ഥാനാർഥി. ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദം തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചർച്ചയും.