എം പി അനീഷ്മ ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൻ

38

ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്‌സണായി എം.പി അനീഷ്മ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർഥി മാഗി ആൽബർട്ടാണ് എതിരെ മത്സരിച്ചത്. അനീഷ്മയ്ക്ക് 29 വോട്ടും മാഗി ആൽബർട്ടിന് 12 വോട്ടും ലഭിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം കൃഷ്ണദാസ് അനീഷ്മയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങൾ, നഗരസഭാ സെക്രട്ടറി എ എസ് ശ്രീകാന്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.