എക്സിറ്റ് പോളുകൾക്കെതിരെ വീണ്ടും വിമർശനവുമായി ചെന്നിത്തല: എക്സിറ്റ് പോളുകളിൽ യു.ഡി.എഫ് വിരുദ്ധത മാത്രമെന്നും ചെന്നിത്തല

8

എക്സിറ്റ് പോളുകൾക്കെതിരെ വീണ്ടും വിമർശനവുമായി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ ചില മാധ്യമങ്ങള്‍ യു.ഡി.എഫ് വിരുദ്ധത പ്രകടിപ്പിച്ചു. അതിന്‍റെ തുടര്‍ച്ചയാണ് എക്സിറ്റ് പോള്‍ ഫലങ്ങൾ. എക്സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല. യു.ഡി.എഫ് വിരുദ്ധതയാണ് എക്സിറ്റ് പോളുകളിലുള്ളത്. വോട്ടെടുപ്പിൽ തിരിമറിക്ക് സാധ്യതയുള്ളതിനാൽ യു.ഡി.എഫ് സ്ഥാനാർഥികൾ നേരിട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തണം.എക്സിറ്റ് പോളുകള്‍ കണ്ട് പ്രവര്‍ത്തകര്‍ പരിഭ്രമിക്കരുത്. അടുത്തത് യു.ഡി.എഫ് ഗവണ്‍മെന്‍റായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.