എതിരാളികൾക്കും പദ്മജ ജയിക്കുമെന്ന ഉറപ്പുണ്ടെന്ന് വി.എം. സുധീരൻ

21
4 / 100

എതിരാളികളുടെ മനസിൽ പദ്മജ ജയിക്കുമെന്ന ഉറപ്പുണ്ടെന്നു വി. എം. സുധീരൻ. പൂങ്കുന്നം സീതാറാം മില്ലിന് എതിർവശത്ത് നടത്തിയ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ പരാജയപ്പെട്ടിട്ടും ജനങ്ങളോടൊപ്പം പദ്മജ ഉണ്ടായിരുന്നെന്നും ഇനിയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിന്റെ പര്യായം ആയി പദ്മജ മാറി. അച്ഛന്റെ അതേ പാതയിലാണ് പദ്മജയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽ നിന്നു മോചിപ്പിക്കാനുള്ള സമരങ്ങളുടെ തുടക്കാമായിരുന്നു സീതാറാം മില്ലിൽ ലീഡർ തുടങ്ങിവെച്ചതെന്നു സുധീരൻ അനുസ്മരിച്ചു.
വി എം സുധീരൻ സഹോദരതുല്യനാണെന്നും ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നതിനു ഒരു കാരണം അദ്ദേഹം ആണെന്നും പദ്മജ മറുപടിപ്രസംഗത്തിൽ പറഞ്ഞു. മുൻ മേയർമാരായ ഐ പി പോൾ, രാജൻ ജെ പല്ലൻ വിവിധ കോൺഗ്രസ്‌ നേതാക്കൾ, മഹിളാ കോൺഗ്രസ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.