കടകംപള്ളിയുടെ ഖേദപ്രകടനം പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി: കേരളത്തിൽ കോൺഗ്രസ്-ബി.ജെ.പി ഡീൽ, രാജ്നാഥ് സിങ് ഭരണഘടന വായിച്ചു നോക്കണമെന്നും യെച്ചൂരി

10
4 / 100

ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തിൽ വിശദീകരണവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. ശബരിമല വിശാല ബഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയം ആണ് . കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. കടകം പള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടും. സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമെന്ന് വിമർസിച്ച കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനും യെച്ചൂരി മറുപടി നൽകി. രാജ്നാഥ് സിങ്ങ് ഭരണഘടന വായിച്ച് നോക്കണമെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിൽ കോൺഗ്രസ്-ബി.ജെ.പി ഡീൽ ഉണ്ടെന്നും യെച്ചൂരി ആരോപിച്ചു. കേരളത്തിൽ തുടർഭരണത്തിലൂടെ പുതിയ ചരിത്രമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.