കലാശക്കൊട്ടിന് അനുമതിയില്ല: ആൾക്കൂട്ടം അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; നാളെ മുതൽ ബൈക്ക് റാലികൾക്കും അനുമതി‍യില്ല

226
8 / 100

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ചയാണ് കലാശക്കൊട്ട് നടക്കേണ്ടത്. ഏഴ് മണിവരെയാണ് പരസ്യപ്രചരണത്തിനുള്ള സമയം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി.
കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ പോലീസ് കേസെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കലാശക്കൊട്ട് നടത്തിയാല്‍ ആള്‍ക്കൂട്ടമുണ്ടാകുമെന്നാണ് ആശങ്ക. നാളെ മുതൽ ബൈക്ക് റാലികൾക്കും അനുമതിയില്ല.