കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭ സുരേന്ദ്രന്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി. ഒഴിച്ചിട്ട മൂന്ന് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് ശോഭ സുരേന്ദ്രന് കടുപ്പിച്ച് പറഞ്ഞത്.
“കേരളത്തില്‍ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് എനിക്കുള്ളത്. കഴക്കൂട്ടത്ത് ബി.ജെ.പി. വിജയിക്കും. ഇന്ത്യയില്‍ ബി.ജെ.പിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന ഏറ്റവും കരുത്തനായ നേതാവാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ നിരാകരിക്കാതെ സ്വീകരിക്കും.” മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തുവെന്നും അവര്‍ പറഞ്ഞു.
“പഴയ ബി.ജെ.പിയല്ല ഇത്. കഴക്കൂട്ടം ഒഴികെ ഒഴിച്ചിട്ട രണ്ട് സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കും. മത്സരിക്കാന്‍ ആളെക്കിട്ടാത്ത സാഹചര്യമൊന്നും ബി.ജെ.പിയിലും എന്‍.ഡി.എയിലും ഇന്നില്ലെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.