കെ.പി.എ മജീദിനെതിരെ ലീഗിൽ പ്രതിഷേധം; തിരൂരങ്ങാടിയിൽ അനുവദിക്കില്ലെന്ന് പ്രവർത്തകർ, പാണക്കാട്ടെത്തിയും പ്രതിഷേധമറിയിച്ചു

20
8 / 100

മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെതിരെ ലീഗിൽ പ്രതിഷേധം. തിരൂരങ്ങാടിയിൽ മജീദിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ലീഗ് പ്രവർത്തകർ പാണക്കാട് എത്തി തങ്ങളെ പ്രതിഷേധം അറിയിച്ചു.
മജീദിനെ മത്സരിപ്പിച്ചാൽ തോൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ബൂത്ത് തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെ.പി.എ മജീദിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കില്ലെന്നും മങ്കടക്കാരനെ തിരൂരങ്ങാടിക്ക് വേണ്ടെന്നും പ്രതിഷേധക്കാർ അറയിച്ചു. പ്രവർത്തകർ പാണക്കാട് സാദിഖലി തങ്ങളെയും പ്രതിഷേധമറിയിച്ചു.