കെ.പി സി.സി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് അവണൂരിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും ബ്ളോക്ക് വൈസ് പ്രസിഡണ്ടും അവണൂർ പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളും പ്രതിഷേധ യോഗത്തിൽ

75
1 / 100

കെ.പി സി.സി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് അവണൂരിൽ പ്രതിഷേധം. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധ യോഗം ചേർന്നു. കെ.എസ്.യു.വിലൂടെ രാഷട്രീയ രംഗത്ത് സജിവമായി ഇപ്പോൾ കെ.പി.സി.സി സെക്രട്ടറി വരെയും സന്നദ്ധ സംഘടനകളിലും അവണൂർ പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള രാജേന്ദ്രൻ അരങ്ങത്തിനെ പോലുള്ളവർക്ക് സീറ്റ് അനുവദിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുരേഷ് അവണൂർ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി ബിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മുരളിധരൻ ചേലാട്ട്, ഐ.എൻ.ടി.യു.സി നേതാവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ഐ.ആർ മണികണ്ഠൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.ജി.അനൂപ്, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് അമ്മിണി ഡേവിസ്, സി.കെ സോമൻ, സംസ്കാര സഹിതിയുടെ വി.വി അനിൽകുമാർ, ബിന്ദു സോമൻ. വി.കെ കൊച്ചുണ്ണി, രാജു നിലംങ്കാവിൽ എന്നിവർ പങ്കെടുത്തു. വിജയ സാധ്യതയുള്ള സ്ഥാനാർഥിയായ രാജേന്ദ്രൻ അരങ്ങത്തിന് സീറ്റ നിഷേധിച്ചാൽ അത് കോൺഗ്രസിൻ്റെ പരാജയത്തിന്ന കാരണമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കുന്നംകുളം, മണലൂർ മണ്ഡലങ്ങളിലായിരുന്നു രാജേന്ദ്രൻറെ പേര് ഉയർന്നിരുന്നത്. നിലവിൽ കെ.ജയശങ്കറിൻറെ പേരാണ് കുന്നംകുളത്ത് സജീവ പരിഗണനയിലുള്ളത്. മണലൂരിൽ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കൂടിയായ സുബി ബാബുവിൻറെ പേരാണ് പരിഗണിക്കുന്നത്.