കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് ആക്ഷേപം

34
8 / 100

കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് ആക്ഷേപം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് ആരോപണം.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ സ്ഥാനത്ത് കെ സുരേന്ദ്രന്‍ കാണിച്ചത് വ്യാജ വിദ്യാഭ്യാസ യോഗ്യത. 1987- 90 ബാച്ചില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും സയന്‍സ് ബിരുദം നേടിയെന്നാണ് കെ സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരാവകാശ രേഖകളുമായി കൈരളി ന്യൂസാണ്‌ ഈ വാർത്ത പുറത്ത്‌ വിട്ടത്‌.

1987 -90 ബാച്ചില്‍ കെ സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് രേഖകളിൽ. കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവന്‍ രേഖകളാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്. 94212 രജിസ്റ്റര്‍ നമ്പറില്‍ ഈ ബാച്ചില്‍ പരീക്ഷയെ‍ഴുതിയ കെ സുരേന്ദ്രന്‍ തോറ്റവരുടെ ലിസ്റ്റിലാണ് ഉള്ളത്. നേമത്തും മഞ്ചേശ്വരത്തും ഇതേ സത്യവാങ്മൂലമാണ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം വാർത്ത സംബന്ധിച്ച് സുരേന്ദ്രനോ നേതാക്കളോ പ്രതികരിച്ചിട്ടില്ല.