കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

9

കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും എല്‍.ഡി.എഫിന് ചുരുങ്ങിയത് 100 സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ 11 സീറ്റും ലഭിക്കും. ഇടതുപക്ഷ അനുകൂല തരംഗമാണ് കേരളത്തിലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രചാരണം പ്രതീക്ഷയും ആവേശവും ജനങ്ങളില്‍ നിറച്ചു. വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ ശക്തമായ വിധിയുണ്ടാകുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മന്ത്രി. ഇ.പി ജയരാജന്‍ കുടുംബ സമേതമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. അരോളി ഗവ.ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.