കേരളത്തിൽ ഇടത് അനുകൂല തരംഗമെന്ന് ഡോ.തോമസ് ഐസക്ക്

7
8 / 100

കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരും. ആ തുടര്‍ഭരണത്തിനുവേണ്ടിയുള്ള വോട്ടാണ് കേരളത്തില്‍ നടക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അന്വേഷിക്കുന്നത് ആരാണ് മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കിയത്, ആരാണ് കിറ്റ് നല്‍കിയത്, ആരാണ് ആശുപത്രിയും സ്‌കൂളുകളും നവീകരിച്ചത്, റോഡുകള്‍ പണിതത് എന്നതാണ്. ഇക്കാര്യങ്ങള്‍ക്കായാണ് വോട്ട് ചെയ്യുന്നത്.