കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് എ.വിജയരാഘവൻ: പിണറായിയുടെ നേതൃത്വത്തിൽ തുടർ ഭരണം ഉറപ്പാണെന്നും എൽ.ഡി.എഫ് കൺവീനർ

8

കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും എൽ.ഡി.എഫിന് വോട്ട് ചെയ്യും. പിണറായിയുടെ നേതൃത്വത്തിൽ തുടർ ഭരണം ഉറപ്പാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിപക്ഷത്തിന്റേത് നെഗറ്റീവ് രാഷ്ട്രീയമാണ്. വികസനം ചർച്ച ചെയ്യാതെ അനാവശ്യ വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു കള്ളക്കഥകൾ പ്രചരിപ്പിച്ചു. ‘പല വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് എൻ.എസ്.എസ് ആരോപണങ്ങളെക്കുറിച്ചുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. ചർച്ചയായത് വികസനം തന്നെയാണെന്നും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.