കൈപ്പറമ്പ് പഞ്ചായത്തിൽ ചരിത്രം തിരുത്തി ഇടതുമുന്നണിയുടെ തുടർഭരണം: പ്രസിഡണ്ടായി സി.പി.എമ്മിലെ ഉഷ ടീച്ചറെയും വൈസ് പ്രസിഡണ്ടായി കെ.എം.ലെനിനെയും തെരഞ്ഞെടുത്തു; തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ

18

കൈപ്പറമ്പ് പഞ്ചായത്തിൽ ഭരണ ചരിത്രം തിരുത്തി ഇടതുമുന്നണിയുടെ തുടർഭരണം. പ്രസിഡണ്ടായി ഉഷ ടീച്ചറെയും വൈസ് പ്രസിഡണ്ടായി കെ.എം.ലെനിനെയും തെരഞ്ഞെടുത്തു. സി.പി.എം പ്രതിനിധികളാണ് ഇരുവരും. പത്താം വാർഡിൽ നിന്നും വിജയിച്ചതാണ് ഉഷ ടീച്ചർ. അഞ്ചാം വാർഡിൽ നിന്നുമാണ് ലെനിൻറെ വിജയം. പഞ്ചായത്ത് മുൻ പ്രസിഡണ്ടും വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ലെനിൻ. എൽ.ഡി.എഫിനും യു.ഡി.എഫിനും സീറ്റുകളുള്ള ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഭരണസമിതി സി.പി.എമ്മിലെ സി.ജെ.ആൻറോ പ്രസിഡണ്ടായുള്ള ഇടത് ഭരണസമിതിയായിരുന്നു. മാറി മറിഞ്ഞാണ് എല്ലാക്കാലത്തും കൈപ്പറമ്പ് പഞ്ചായത്ത് ഭരണം വരാറുള്ളത്. ഇത്തവണ രണ്ട് ബി.ജെ.പി പ്രതിനിധികളുണ്ട് പഞ്ചായത്തിൽ.