കൊടുങ്ങല്ലൂരും ചാവക്കാടും ഇലക്ഷൻ സ്ട്രോങ് റൂമുകൾ നേരിട്ട് സന്ദർശിച്ച് കളക്ടർ

14
4 / 100

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടർ എസ് ഷാനവാസ് വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് മുറികൾ സന്ദർശിച്ചു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ 4 സ്ട്രോങ് റൂമുകളാണ് കലക്ടർ സന്ദർശിച്ച് വിലയിരുത്തിയത്. കൊടുങ്ങല്ലൂരിലെ സ്ട്രോങ് റൂമായ പി ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ, കൈപ്പമംഗലത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ, മതിലകം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു മാത്രമേ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനങ്ങൾ നടത്താവൂയെന്ന് കലക്ടർ നിർദേശം നൽകി. സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും പ്രത്യേകം ഇരുത്തുന്നതിന് ക്ലാസ്മുറികൾ തുറന്ന് സൗകര്യം ഏർപ്പെടുത്താനും കളക്ടർ നിർദ്ദേശിച്ചു.

ചാവക്കാട് വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ ചാവക്കാട്, മണലൂർ മണ്ഡലത്തിന്റെ സൂക്ഷിപ്പ് കേന്ദ്രമായ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളും കളക്ടർ വിലയിരുത്തി. ഗുരുവായൂർ മണ്ഡലത്തിൽ 189 പോളിംഗ് ബൂത്തുകളും മണലൂരിൽ 190 ബൂത്തുകളുമാണ് ഉള്ളത്. വോട്ടർമാരുടെ അംഗസംഖ്യ 1000 ത്തിൽ കൂടുതലായാൽ പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചു. കൊടുങ്ങല്ലൂർ തഹസിൽദാർ ജ്യോതി, ചാവക്കാട് തഹസിൽദാർ വി വി രാധാകൃഷ്ണൻ എന്നിവർ ജില്ലാ കലക്ടറുടെ സന്ദർശനത്തിന് നേതൃത്വം നൽകി.