കോൺഗ്രസ് വിട്ട സി.ഐ.സെബാസ്റ്റ്യൻ എൻ.സി.പിയിൽ ചേർന്നു: ജില്ലയിലെ പേയ്മെൻറ് സ്ഥാനാർഥി നിർണ്ണയത്തിൽ വഴിവിട്ട ഇടപാടുകൾ നടത്തിയത് ചാണ്ടി ഉമ്മനെന്നും, ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ള നേതാക്കൾക്ക് പണം ലഭിച്ചിട്ടുണ്ടെന്നും സി.ഐ സെബാസ്റ്റ്യൻ മാധ്യമങ്ങളോട്

216
5 / 100

തൃശൂർ ജില്ലയിലെ പേയ്മെൻറ് സീറ്റുകൾക്ക് പിന്നിൽ ചാണ്ടി ഉമ്മനാണെന്ന് കോൺഗ്രസ് വിട്ട എ.ഐ.സി.സി അംഗം സി.ഐ.സെബാസ്റ്റ്യൻ. തൃശൂരിലെ രണ്ട് സീറ്റുകൾ കച്ചവടമാണ്. കേരളത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം ഉണ്ടായിരുന്ന ചാണ്ടി ഉമ്മനാണ് സ്ഥാനാർഥിയാവൻ യാതൊരു സാധ്യതയുമില്ലാതിരുന്നയാളെ മണലൂരിൽ നിർത്താൻ ആവശ്യപ്പെട്ടതെന്ന് തൃശൂർ പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകെര ഒഴിവാക്കി വ്യവസായികളെയും പണക്കാരെയുമാണ് കോൺഗ്രസ് പരിഗണിച്ചത്. മണലൂരിലും കൊടുങ്ങല്ലൂരിലും പെയ്മെൻറ് സീറ്റാണ്. മുതിർന്ന നേതാക്കളെല്ലാം പണം വാങ്ങിയതായും സെബാസ്റ്റ്യൻ ആരോപിച്ചു. എഗ്രൂപ്പിന് വേണ്ടി 1996 മുതൽ നിലകൊണ്ട താൻ അടക്കമുള്ളവരെ ഒഴിവാക്കി പണം വാങ്ങി സീറ്റ് കൊടുക്കുയാണ് ചെയ്തത്. പണം വാങ്ങി അനർഹർക്ക് സീറ്റ് കൊടുക്കുന്ന നേതാക്കൾ എ.ഐ.സി.സി തലമ മുതൽ ഡി.സി.സി തലംവരെയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്കൊപ്പം ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും കോൺഗ്രസിൽ രാജിവെച്ച അഞ്ഞൂറോളം പേർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കും. യൂത്ത്കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പോൾ ഡി മേനാച്ചേരി,  മണലൂർ ബ്ളോക്ക് കോൺഗ്രസ് ഭാരവഹികളായ ഐ.പി പ്രഭാകരൻ, സി.എം ശിവപ്രസാദ്, പാവറട്ടി ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എ.എ അബ്ബാസ്, വാടാനപ്പള്ളി മണഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ് ആർ.ഇ അബ്ദുനാസർ, വാടാനപ്പള്ളി സഹകരണബാങ്ക് പ്രസിഡൻറ് നാസിം എ നാസർ  എന്നിവരും എൻ.സി.പിയിലേക്ക് വന്നവരിൽ ഉൾപ്പെടും.  യൂത്ത്കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പോൾ ഡി മേനാച്ചേരി,  മണലൂർ േബ്ലാക്ക് കോൺഗ്രസ് ഭാരവഹികളായ ഐ.പി പ്രഭാകരൻ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രാജൻ, ജില്ലാ പ്രസിഡൻറ് ടി.കെ ഉണ്ണികൃഷ്ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.