നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26,12,032 സ്ത്രീ-പുരുഷ വോട്ടര്‍മാരില്‍ 6,85,986 പേരാണ് വോട്ട് ചെയ്യാതിരുന്നത്്.
ജില്ലയിലെ 13 മണ്ഡലങ്ങളിലും കൂടുതലുണ്ടായിരുന്ന സ്ത്രീവോട്ടര്‍മാര്‍ തന്നെയാണ് വോട്ടു ചെയ്യാത്തവരുടെ കണക്കിലും കൂടുതല്‍. ജില്ലയില്‍ 13,60,101 സ്ത്രീവോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,03,652 വോട്ടര്‍മാര്‍ മാത്രമാണ് പോളിംഗ് ബൂത്തിലെത്തിയത്. 3,56,449 പേര്‍വോട്ട് ചെയ്തില്ല.
ആകെയുള്ള 12,51,885 പുരുഷ വോട്ടര്‍മാരുള്ളതില്‍ 9,22,293 വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തി. 3,29,592 പേര് വോട്ട് ചെയ്തില്ല.പ്രവാസികളടക്കം വോട്ടര്‍പട്ടികയില്‍ പേരുള്ളവരുടെ കണക്കാണിത്. ഇത്തവണ പോളിംഗ് ശതമാനം കുറയാനുള്ള കാരണവും ഇതാണ്.
ഗുരുവായൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ് ശതമാനം. തൃശൂര്‍ മണ്ഡലവുമായി നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഗുരുവായൂരില്‍ 68.46 ശതമാനമാണ് പോളിംഗ്. തൃശൂര്‍ മണ്ഡലത്തില്‍ 68.86 ശതമാനവും. ഏറ്റവും കൂടുതല്‍ പോളിംഗ് കയ്പമംഗലം മണ്ഡലത്തിലാണ്. 76.69 ശതമാനമാണ് ഇവിടെ പോളിംഗ്.
ഗുരുവായൂര്‍ മണ്ഡലത്തില്‍ 1,01,247 പുരുഷ വോട്ടര്‍മാരുള്ളതില്‍ 65,703 പേര് മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. 11,0148 സ്ത്രീ വോട്ടര്‍മാരില്‍ 79,028 പേരും. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം നല്കിയ നിവേദിതയുടെ പത്രിക തള്ളിപ്പോയതിനാല്‍ ബിജെപിക്കു സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഇതാണ് ഇവിടെ വോട്ടിംഗ് ശതമാനം കുറഞ്ഞതെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍.
തൃശൂരില്‍ 86,664 പുരുഷ വോട്ടര്‍മാരുണ്ടായിരുന്നതില്‍ 61,592 പേര് മാത്രമാണ് വോട്ട് ചെയ്തത്. 96,059 സ്ത്രീവോട്ടര്‍മാരില്‍ 64,231 പേര് മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. 25,072 പുരുഷന്മാരും 31,828 സ്ത്രീകളും വോട്ടു ചെയ്തില്ല.