തൃക്കാക്കരയിൽ എ.എൻ.രാധാകൃഷ്ണൻ എൻ.ഡി.എ സ്ഥാനാർഥി

7

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് എ.എന്‍ രാധാകൃഷ്‌ണന്‍ എൻ.ഡി.എ സ്ഥാനാര്‍ഥിയാകും. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത്. അനിശ്‌ചിതത്വങ്ങൾക്കൊടുവിലാണ്‌ സ്ഥാനാർഥി പ്രഖ്യാപനം. തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സാധ്യതാ പട്ടികയില്‍ ഒന്നാമതുള്ള പേര് രാധാകൃഷ്‌ണന്റേതായിരുന്നു. 2016ല്‍ ബിജെപിക്ക് 21247 വോട്ടുകളും, 2021 ൽ 15,218 വോട്ടുകളുമാണ്‌ തൃക്കാക്കരയിൽ നേടാനായത്‌.

Advertisement
Advertisement