തൃശൂരിൽ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം കോൺഗ്രസിന് വേണ്ടിയുള്ള കള്ളക്കളിയെന്ന് ഡോ.തോമസ് ഐസക്; പെൻഷനും കിറ്റും കൈക്കൂലിയല്ലെന്ന് രമേശ് ചെന്നിത്തല മനസിലാക്കണമെന്നും ഐസക്കിൻറെ വിമർശനം

16
4 / 100

തൃശൂരിൽ സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വം കള്ളക്കളിയുണ്ടെന്നും കോൺഗ്രസുമായി ധാരണയുണ്ടെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക്. തൃശൂരിൽ ഇടത് സ്ഥാനാർഥി പി.ബാലചന്ദ്രൻറെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപി മൽസരിക്കുമ്പോഴുള്ള ആവേശം ഇപ്പോഴില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. അത്ര ഓളം ഇപ്പോഴില്ല. അത് ചില കള്ളിക്കളികളുണ്ടെന്ന സൂചനയാണ്. ഇടത് പ്രവർത്തകർ കരുതലോെടയിരിക്കണമെന്നും പ്രവർത്തനത്തിൽ കുറവ് വരുത്തരുതെന്നും ഐസക്ക് പറഞ്ഞു. ഇവിടെ ഒരു വർഗീയ ശക്തികളും വേര് പിടിക്കില്ല. ഇത് ഗുരുവിൻറെ നാടാണ്. ഗുരു പറഞ്ഞത് കേൾക്കണോ, സുരേഷ്ഗോപി പറഞ്ഞത് കേൾക്കണോയെന്നത് ജനങ്ങൾക്ക് അറിയാം. കോൺഗ്രസിന് ഷേക്ക്ഹാൻഡ് കൊടുക്കാം, ബി.ജെ.പിക്ക് അത് കൊടുക്കാൻ കഴിയില്ല. ഇത് ജനങ്ങൾക്ക് അറിയാമെന്നും തോമസ് ഐസക്ക് പറഞ്ഞു. മന്ത്രി വി.എസ്.സുനിൽകുമാർ, സ്ഥാനാർഥി പി.ബാലചന്ദ്രൻ തുടങ്ങിയവരും മന്ത്രിയോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒളരി, കേച്ചേരി, ഏങ്ങണ്ടിയൂർ, കുന്നംകുളം എന്നിവിടങ്ങളിലാണ് തോമസ് ഐസക്കിൻറെ പ്രചരണം.