തൃശൂർ ജില്ലയിൽ സമയം അവസാനിക്കുമ്പോൾ 73.74 ശതമാനം പോളിങ്: എല്ലാ മണ്ഡലങ്ങളിലും 2016നെ അപേക്ഷിച്ച് പോളിങ് കുറവ്; 70 ശതമാനമെത്താതെ തൃശൂരും, ഗുരുവായൂരും

46
9 / 100

തൃശൂർ ജില്ലയിൽ 73.74 ശതമാനം പോളിങ്. പോളിങ് അവസാനിക്കുന്ന ഏഴ് മണി വരെയുള്ള കണക്കാണിത്. വോട്ടിങ് പൂർണ്ണമായിട്ടില്ല. 2016നെ അപേക്ഷിച്ച് 3.92 ശതമാനം പോളിങ് കുറവാണ് ഇതുവരെയുള്ള കണക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2016ൽ 77.74 ശതമാനമായിരുന്നു പോളിങ്. ജില്ലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മൽസരങ്ങൾ നടന്ന തൃശൂർ, ഗുരുവായൂർ മണ്ഡലങ്ങൾ 70 ശതമാനത്തിലേക്ക് പോലും പോളിങ് എത്തിയില്ല. പോളിങ് ആരംഭിച്ച ഉടനെ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നുവെങ്കിലും ഉച്ചക്ക് മുമ്പായി പോളിങ് സാധാരണ നിലയിലായി. ഉച്ച ഇടവേളയിലാണ് അൽപ്പം കൂടി വോട്ട് നില ഉയർന്നത്. ശക്തമായ മൽസരം നടക്കുന്ന ആറ് മണ്ഡലങ്ങളിലും വൈകീട്ട് നാലോടെ 70 ശതമാനം കടന്നു. കുന്നംകുളത്താണ് ഉയർന്ന പോളിങ് 76.30 ശതമാനമാണ് ഇവിടുത്തെ പോളിങ്. അട്ടിമറിയുണ്ടാവുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. കുറവ് ബി.ജെ.പി‍ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരിലാണ്. 68.35 ശതമാനമാണ് ഇവിടെ പോളിങ്. 2612032 വോട്ടർമാരാണ് ജില്ലയിലുള്ളത്. സ്ത്രീകൾ – 73.80%
പുരുഷന്മാർ – 73.67%
ട്രാൻസ്ജെൻ്റർ – 41.30% ആണ് ലിംഗഭേദം തിരിച്ച വോട്ടിങ് നില

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

ചേലക്കര – 75.85%
കുന്നംകുളം – 76.35%
ഗുരുവായൂര്‍ – 68.46%
മണലൂര്‍ – 73.20 %
വടക്കാഞ്ചേരി – 76.17%
ഒല്ലൂര്‍ – 73.86%
തൃശൂര്‍ – 68.94%
നാട്ടിക – 71.34%
കയ്പമംഗലം – 76.68%
ഇരിങ്ങാലക്കുട – 74.79%
പുതുക്കാട് – 75.59%
ചാലക്കുടി – 72.63%
കൊടുങ്ങല്ലൂര്‍ – 74.99%