തൃശൂർ ജില്ലയിൽ 70 ശതമാനം കടന്ന് പോളിങ്: ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 70 ശതമാനം പിന്നിട്ടു

74
5 / 100

തൃശൂർ ജില്ലയിലെ പോളിങ് 70 ശതമാനം കടന്നു. ഉച്ച കഴിഞ്ഞ് 5.14 വരെയുള്ള പോളിങ് ശതമാനം 70.50 ആണ്. പോളിങ് ആരംഭിച്ച ഉടനെ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നുവെങ്കിലും ഉച്ചക്ക് മുമ്പായി പോളിങ് സാധാരണ നിലയിലായി. ഉച്ച ഇടവേളയിലാണ് അൽപ്പം കൂടി വോട്ട് നില ഉയർന്നത്. ശക്തമായ മൽസരം നടക്കുന്ന ആറ് മണ്ഡലങ്ങളിലും 70 ശതമാനം കടന്നു. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 70 ശതമാനം പിന്നിട്ടു. കുന്നംകുളത്താണ് ഉയർന്ന പോളിങ് 73.28 ശതമാനമാണ് ഇവിടുത്തെ പോളിങ്. അട്ടിമറിയുണ്ടാവുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. കുറവ് ബി.ജെ.പി‍ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരിലാണ്. 64.86 ശതമാനമാണ് ഇവിടെ പോളിങ്. 2612032 വോട്ടർമാരാണ് ജില്ലയിലുള്ളത്. സ്ത്രീകൾ – 70.66%
പുരുഷന്മാർ – 70.33%
ട്രാൻസ്ജെൻ്റർ – 34.78% ആണ് ലിംഗഭേദം തിരിച്ച വോട്ടിങ് നില

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

ചേലക്കര – 72.49%
കുന്നംകുളം – 73.28%
ഗുരുവായൂര്‍ – 64.86%
മണലൂര്‍ – 70.07%
വടക്കാഞ്ചേരി – 73.04%
ഒല്ലൂര്‍ – 70.42%
തൃശൂര്‍ – 66.19%
നാട്ടിക – 68.20%
കയ്പമംഗലം – 72.41%
ഇരിങ്ങാലക്കുട – 71.56%
പുതുക്കാട് – 72.44%
ചാലക്കുടി – 68.32%
കൊടുങ്ങല്ലൂര്‍ – 70.50%