തെരഞ്ഞെടുപ്പ് നടത്താനാവാത്ത സാഹചര്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ: കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഉടനില്ല

13

കേരളത്തിലെ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല. ജോസ് കെ മാണി രാജിവച്ച സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആണ് മാറ്റിവച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നാണ് കമ്മീഷൻ നിലപാട്. സാഹചര്യങ്ങള്‍ മെച്ചപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ മറുപടി ലഭിക്കുകകയും രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിഗണിക്കും. ജനുവരിയിലാണ് ജോസ് കെ മാണി യു.ഡി.എഫില്‍ നിന്ന് എൽ.ഡി.എഫിലേക്ക് മാറിയപ്പോള്‍ രാജി വച്ചത്. രാജിവെച്ച് ആറ് മാസത്തിനകം പുതിയ ജനപ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം.