ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് നാളെ; തൃശൂർ ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിന് ആദ്യ ഊഴം, പി.കെ.ഡേവീസ് പ്രസിഡണ്ടാവും

29
P K Davis- Aloor- cpi m

ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് ബുധനാഴ്ച. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വരണാധികാരികള്‍ നേതൃത്വം നല്‍കും.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടക്കുക. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ വരണാധികാരികള്‍ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലും. വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

ത്രിതല പഞ്ചായത്തുകളിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഡിസംബര്‍ 21 നോ 26നോ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് 30ന് രാവിലെ പത്തിന് മുതിര്‍ന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം. തൃശൂർ ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ കീഴ് വഴക്കം തിരുത്തി. സി.പി.എം ആദ്യ തവണ പ്രസിഡണ്ട് പദവി ഏറ്റെടുത്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവീസ് ആവും പ്രസിഡണ്ട്.