ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥും വാളയാർ പെൺകുട്ടികളുടെ അമ്മയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

5
8 / 100

കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി രഘുനാഥ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. രഘുനാഥ് നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു. മത്സരിക്കാന്‍ ഇല്ലെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. മറ്റ് നേതാക്കള്‍ക്കൊപ്പം എത്തിയായിരുന്നു സി.രഘുനാഥ് പത്രിക സമര്‍പ്പിച്ചത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്ത് പട്ടിക സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്ക് യു.ഡി.എഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തി കാരണം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. ധര്‍മ്മടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ പത്മനാഭനാണ്.