നടുക്കടലിലെ ഇന്ധനമില്ലാത്ത ബോട്ട് പോലെയാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയെന്ന് രാഹുല്‍ ഗാന്ധി; ടി.പി.ചന്ദ്രശേഖരനെ കൊന്നൊടുക്കിയെന്നും സി.പി.എമ്മിനെതിരെ തുറന്നടിച്ച് രാഹുൽ

16
8 / 100

നടുക്കടലിലെ ഇന്ധനമില്ലാത്ത ബോട്ട് പോലെയാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയെന്ന് രാഹുല്‍ ഗാന്ധി എം.പി. ഉത്തരം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കാള്‍ മാര്‍ക്‌സിന്റെ പുസ്തകത്തില്‍ നോക്കും. അതില്‍ നിന്നും അവര്‍ക്ക് ഉത്തരം ലഭിക്കാറില്ല. ജനങ്ങളില്‍ നിന്ന് ഉത്തരം തേടിയാണ് കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്തുകൊണ്ട് സി.പി.എം മുക്ത ഭാരതം വേണമെന്ന് പ്രധാനമന്ത്രി പറയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറഞ്ഞാണ് മോദി ഉണരുന്നതും കിടക്കുന്നതും. ഇടതുപക്ഷവുമായി പ്രധാനമന്ത്രിക്ക് ഒരു പ്രശ്‌നവുമില്ലെന്നും രാഹുല്‍ ഗാന്ധി.
പരസ്പരം പോരടിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമാണ് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെതും. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്നതാണ് സി.പി.എം നയം. ടി.പി ചന്ദ്രശേഖരനെ കൊന്നത് ഇതിന് ഉദാഹരണമാണെന്ന് രാഹുല്‍ തുറന്നടിച്ചു. സി.പി.എമ്മിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ആകില്ലെന്നും രാഹുല്‍ പറഞ്ഞത്. കോഴിക്കോട് വച്ച് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.