നുണപ്രചരണവും വർഗീയതയും വ്യക്തിഹത്യയും നിറുത്തി വികസനം ചർച്ച ചെയ്യാൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രിയുടെ വെല്ലുവിളി

11
4 / 100

എൽ.ഡി.എഫ്‌ യു.ഡി.എഫ്‌ സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ കണക്ക്‌ നിരത്തി താരതമ്യം ചെയ്യാൻ തയ്യാറുണ്ടോ എന്ന്‌ പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വർഷത്തെ എൽ.ഡി.എഫ് സർക്കാരും അതിനു തൊട്ടു മുൻപുള്ള യു.ഡി.എഫ് സർക്കാരും നടത്തിയ വികസന – സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ കണക്കുകൾ നിരത്തി, കൃത്യമായ വസ്‌തുതകൾ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യു.ഡി.എഫിനുണ്ടോ എന്നാണ്‌ മുഖ്യമന്ത്രിയുടെ ചോദ്യം.

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇനിയെങ്കിലും വർഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിർത്തി നാടിൻ്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യു.ഡി.എഫും ബി.ജെ.പിയും തയ്യാറാകുമോ എന്ന്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ ചോദിച്ചു. ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാൻ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്നും മുഖ്യമന്ത്രി കുറിപ്പിൽ ചോദിച്ചു.