പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി: യു.ഡി.എഫ് തരംഗമെന്ന് നേതാക്കൾ

4

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മലപ്പുറം വേങ്ങര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി. പാണക്കാട് സി.കെ.എം.എം എഎംഎല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കും നിയമസഭ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് ഇവിടെ നടക്കുന്നുണ്ട്.
ആദ്യ വോട്ടറായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. 97ാം ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. യൂത്ത് ലീഗ് നേതാവ് മുനവറലി ശിഹാബ് തങ്ങളും ഇവിടെ വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ യു.ഡി.എഫ് തരംഗമാണെന്നും വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് ഭരണം ലഭിക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.