പാർട്ടിയാണ് ക്യാപ്റ്റനെന്ന നിലപാടിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. എൽ.ഡി.എഫിന്റെ ടീം ലീഡർ പിണറായി വിജയൻ തന്നെയാണ്. സ്വാഭാവികമായും പിണറായിയോട് ജനങ്ങൾക്ക് ആദരവും സ്നേഹവുമുണ്ടാകും. ഇതാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. പാർട്ടി തന്നെ ഒതുക്കിയെന്ന കെ സുധാകരന്റെ പ്രസ്താവന കണ്ടെന്നും സ്ഥാനാർഥിയാകാൻ കഴിയാത്ത നൈരാശ്യം മറ്റുള്ളവരോട് തീർക്കേണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി പി. ജയരാജൻ രംഗത്തെത്തിയത്. ‘എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ’. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി ജയരാജന്റെ പരാമര്‍ശം.