പിന്തുണക്കാൻ സ്വതന്ത്രൻ പോലും ഇല്ല: അമിത്ഷായുടെ തലശേരിയിലെ പരിപാടി റദ്ദാക്കി

15
4 / 100

തലശ്ശേരിയിൽ ബി.ജെ.പിക്ക് പിന്തുണക്കാൻ സ്വതന്ത്ര സ്ഥാനാർഥികൾ പോലും ഇല്ലാതായതോടെ കേന്ദ്ര ആഭ്യന്തര അമിത്ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു തലശ്ശേരി മണ്ഡലം. അതുകൊണ്ടായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ പ്രചാരണത്തിനിറക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പക്ഷേ പ്രചരണം കൊഴുപ്പിക്കാനായി അമിത് ഷായെ രംഗത്തിറക്കാനിരിക്കെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അമിത് ഷായുടെ പ്രചാരണ പരിപാടി തന്നെ റദ്ദാക്കിയിരിക്കുന്നത്. ഗുരുവായൂരിൽ പിന്തുണക്കാൻ നേരത്തെയുണ്ടായിരുന്ന സഖ്യകക്ഷിയോ, സ്വതന്ത്രൻ തന്നെയോ ഉണ്ടെങ്കിലും തലശേരിയിൽ സ്വതന്ത്രൻ പോലും ഇല്ല. വെൽഫെയർ പാർട്ടിയും ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെയും സ്ഥാനാർഥികളുണ്ട്.