പി.കെ.ഡേവിസ്​ തൃശൂർ ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറ്​: വിജയം

28


തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ പി.കെ.ഡേവീസിനെ തെരഞ്ഞെടുത്തു. അഞ്ചിനെതിരെ 24 വോട്ടുകൾക്കാണ് ഡേവീസിൻറെ വിജയം. യു.ഡി.എഫിലെ ജോസഫ് ടാജറ്റ് ആയിരുന്നു എതിർ സ്ഥാനാർഥി. സി.പി.എമ്മി​െൻറ മുതിർന്ന നേതാക്കളിൽ ഒരാളായ പി.കെ.ഡേവിസ്​ തൃശൂർ ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറ്​. ആളൂർ ഡിവിഷനിൽ നിന്ന് 27764 വോട്ടുനേടി 2623​െൻറ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം 2010 – 15 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. പൊയ്യ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. ദീർഘകാലം പൊയ്യ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. സി.പി.എം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ കർഷക പ്രതിനിധി കൂടിയാണ് അദ്ദേഹം. ആനിയാണ് ഭാര്യ. ഡാർഷിൻ, ഫെളെമിൻ എന്നിവരാണ് മക്കൾ.