പി.ടി ജോർജ്ജ് ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ

16

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാനായി പി.ടി ജോർജ്ജ് ചുമതലയേറ്റു. എൽ ഡി എഫ് സ്ഥാനാർത്ഥി അൽഫോൺസ തോമസാണ് എതിരെ മത്സരിച്ചത്. പി ടി ജോർജ്ജിന് 17 വോട്ടും അൽഫോൺസ തോമസിന് 16 വോട്ടുമാണ് ലഭിച്ചത്. നഗരസഭയിലെ 41 വാർഡുകളിൽ മത്സരിച്ചു ജയിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സോണിയ ഗിരി പി ടി ജോർജ്ജിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങൾ, നഗരസഭാ സെക്രട്ടറി കെ എസ് അരുൺ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.