പുതുക്കാട്ടേക്ക് വരത്തൻ സ്ഥാനാർഥിയെ വേണ്ട: തൃശൂർ ഡി.സി.സി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം, മണലൂരിൽ കൂട്ടരാജി

64
4 / 100

പുതുക്കാട് മണ്ഡലത്തിൽ വരത്തനായ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന്‌ പറഞ്ഞ്‌ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും തൃശൂർ ഡി.സി.സി ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. സുനിൽ അന്തിക്കാടിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെയാണ്‌ സ്‌ത്രീകളടക്കം നൂറോളം പ്രവർത്തകർ ഡിസിസി ഓഫീസിലെത്തിയത്‌. മണലൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ്‌ മത്സരത്തിനിറക്കിയ സ്ഥാനാർഥി വിജയഹരിക്കെതിരെയാണ്‌ കോൺഗ്രസ്‌ നേതാക്കൾ പേമെന്റ്‌ സീറ്റ്‌‌ ആരോപണവുമായി രംഗത്തെത്തിയത്‌. പേമെന്റ്‌ സ്ഥാനാർഥിയെ പിൻവലിച്ചില്ലെങ്കിൽ റിബൽസ്ഥാനാർഥിയെ മത്സരത്തിനിറക്കുമെന്നും നേതാക്കൾ പറഞ്ഞു.