പുരോഗതിക്കുള്ള പുതു മാതൃകകൾ നിർദ്ദേശിച്ച് എസ്.എസ്.എഫ് വികസന രേഖ പുറത്തിറങ്ങി

84

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എസ്.എഫ് പുറത്തിറക്കിയ വികസന രേഖയുടെ സമർപ്പണം നടന്നു. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, സാമ്പത്തികം, മാലിന്യ സംസ്കരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ഇടപെടലുകൾ, കല, കായികം, ഭിന്നശേഷി, വയോജന വിഭാഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നടപ്പിൽ വരുത്തേണ്ട പരിഷ്കാരങ്ങളും, പ്രശ്നപരിഹാരങ്ങളും, വികസന നിർദേശങ്ങളുമടങ്ങിയതാണ് വികസനരേഖ. കേരളത്തിലെ  മുന്നൂറിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടത്തിയ സമഗ്രമായ സർവെയുടെ അടിസ്ഥാനത്തിലാണ് വികസന രേഖ തയ്യാറാക്കിയത്. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കാണ് വികസന രേഖ കൈമാറുന്നത്. ജയിച്ചു വരുന്ന ജനപ്രതിനിധികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തനങ്ങളിലെ മുൻഗണനാക്രമം നിർദേശിക്കുകയും, പ്രായോഗിക വികസനത്തിന്റെ മാർഗരേഖ നൽകുകയുമാണ് വികസന രേഖയിലൂടെ എസ്.എസ്.എഫ് ലക്ഷ്യം വെക്കുന്നത്.