പോളിങ് ദിവസം ‘യു.ഡി.എഫിൽ ബോംബി’ട്ട് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ: ബി.ജെ.പി ശക്തി‍യാർജിക്കുന്നു, കോൺഗ്രസിന് തിരിച്ചുവരവുണ്ടാവില്ലെന്നും ടൈംസ് നൗ സ്റ്റിങ് ഓപ്പറേഷനിൽ വെളിപ്പെടുത്തൽ

49
8 / 100

പോളിങ്‌ ദിവസം യു.ഡി.എഫിനെയും കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ വെളിപ്പെടുത്തൽ. കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറയുന്നു. ‘ടൈംസ് നൗ’ ചാനലിൻറെ സ്റ്റിങ് ഓപ്പറേഷനിലാണ് ഉണ്ണിത്താൻറെ വെളിപ്പെടുത്തൽ. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്‌താവന. ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോണ്‍ഗ്രസ് തോല്‍വി ഭയക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. ഗ്രൂപ്പ് വളര്‍ത്തുക എന്നതു മാത്രമാണ് നേതാക്കള്‍ ചെയ്യുന്നത്. കേരളത്തിൽ കോൺഗ്രസ്‌ പാർട്ടി ഇല്ല. ഉള്ളത് രണ്ടു ഗ്രൂപ്പുകൾ മാത്രമാണ്. കോൺഗ്രസുകാർക്ക് കൂറ് ഗ്രൂപ്പ്‌ നേതാക്കളോട് മാത്രമാണ്‌. ബി.ജെ.പിയിവിടെ നാൾക്ക് നാൾ കരുത്താർജിക്കുകയാണ്. അണികൾ ബി.ജെ.പിയിലേക്ക് ഒഴുകുന്നുവെന്നും ഉണ്ണിത്താൻ പറയുന്നു.