പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടിയെന്ന് ഉണ്ണിയാടൻ: മന്ത്രി ആർ.ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്

9

തെരഞ്ഞെടുപ്പ് കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ർ.ബിന്ദുവിനും പാലാ എം.എൽ.എ മാണി സി കാപ്പനും ഹൈക്കോടതിയുടെ നോട്ടീസ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺ​ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ നൽകിയ ഹർജിയിലാണ് മന്ത്രി ബിന്ദുവിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. പ്രൊഫസർ അല്ലാതിരുന്ന ആർ ബിന്ദു, പ്രൊഫസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹർജിയിലെ ആരോപണം. മന്ത്രിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് തോമസ് ഉണ്ണിയാടൻ്റെ ആവശ്യം. ഹർജി ഈ മാസം 29ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. പാലാ തെരഞ്ഞെടുപ്പു കേസിൽ മാണി സി കാപ്പനും ഹൈക്കോടതി ഇന്ന് നോട്ടീസ് അയച്ചിട്ടുണ്ട്.