ബാലചന്ദ്രന്റെ വിജയത്തിനായി സഹപാഠികളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഒത്തു ചേർന്നു

4
5 / 100

തൃശൂരിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ്റെ വിജയത്തിനു വേണ്ടി ബാലചന്ദ്രൻ്റ സഹപാഠികളും അധ്യാപകരുമായ സാംസ്ക്കാരിക പ്രവർത്തകർ ഒത്തുചേർന്നു. തെക്കേ ഗോപുരനടയിൽ വച്ചാണ് സാംസ്ക്കാരിക സായാഹ്നം നടന്ന പരിപാടി രാഷ്ട്രീയ പ്രബുദ്ധമായ ഒരു കാലഘട്ടത്തിൻ്റെ ഓർമ്മകളുണർത്തി.
ശ്രീ കേരളവർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനും കൂടിയായ പി.ബാലചന്ദ്രൻ. കേരളവർമ്മയിലെ പഠനകാലത്ത് ഇതര കോളേജുകളിൽ പഠിച്ചിരുന്നവരും ബാലചന്ദ്രനുമായി ഉറ്റ സൗഹൃദം പുലർത്തിയിരുന്നവരുമായ സാംസ്കാരിക പ്രവർത്തകരും ഈ പരിപാടിയിൽ അണിചേർന്നു. എല്ലാവരും തന്നെ കുടുംബ സമേതമാണ് എത്തിർന്നന്നത് എന്നതും ശ്രദ്ധേയമായി. എൺപതുകളിൽ കേരളത്തിൻ്റെ കലായങ്ങളെ സജീവമാക്കിയ ഒരു തലമുറയുടേയും അവരുടെ മാർഗദർശികളായ അധ്യാപകരുടേയും സംഗമായി ഈ പരിപാടി മാറി. ആമുഖ ഭാഷണം നടത്തിയ
വി.എസ്.സുനിൽകുമാർ ഏറെ വൈകാരിമായാണ് ബാലചന്ദ്രനെക്കുറിച്ച് സംസാരിച്ചത്. തന്നെ കാമ്പസ് രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നതും വാർത്തെടുത്തതും ബാൽസി എന്ന പി.ബാലചന്ദ്രനാണ് എന്നദ്ദേഹം പറഞ്ഞു.പാർവതി പവനൻ പി.ബാലചന്ദ്രനെ പൂച്ചെണ്ടുനൽകി സ്വീകരിച്ചു. കുരീപ്പുഴ ശ്രീകുമാർ കവിത ചൊല്ലി,പ്രശസ്ത ഗായകരായ പ്രദീപ് സോമസുന്ദരം, എം.ഡി.പോളി, കലാഭവൻ മനോജ്, റീന എന്നിവരണി നിരന്ന സ്മൃതിമയം ഗാനോപഹാരം വേദിയിൽ അരങ്ങേറി.കവി ജയരാജമല്ലിക, അശോകൻ ചെരുവിൽ, ഡോ.കാവുംബായി
ബാലകൃഷ്ണൻ, അഡ്വ.ആശാ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. അഷ്ടമൂർത്തി, ബി.കെ.ഹരിനാരായൺ. ഡോ.രാവുണ്ണി, ഷീബ അമീർ, ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, ഡോ. ബീന, വിശ്വഭദ്രാനന്ദ ശക്തി ബോധി, എൻ.രാജൻ, എം.എൻ.വിജയകുമാർ, തൃശൂർ കൃഷ്ണകുമാർ, പ്രൊഫ.സി.വിമല, പാർവതി പവൻ, പി.കെ.ജോൺ. ഉമ, പ്രേംലാൽ, ഇ.ഡി.ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ തലമുറയിലെ സാംസ്ക്കാരിക പ്രവർത്തകരും എത്തിച്ചേർന്നതോടെ പരിപാടി തലമുറകളുടെ സംഗമായി മാറി.പി.ബാലചന്ദ്രൻ എന്ന നിസ്വാർത്ഥനും ത്യാഗസന്നദ്ധനുമായ പൊതുപ്രവർത്തകൻ്റെ ശബ്ദം കേരളത്തിൻ്റെ നിയസഭയിൽ മുഴങ്ങേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടേയും ആവശ്യമാണ് എന്നാണ് സഹപാഠികളുടെ കാഴ്ച്ചപ്പാട്.