ബി.ജെ.പിക്ക് തോല്‍വി ഉറപ്പായതാണ് നേമത്തെ സംഘർഷത്തിന് കാരണമെന്ന് കെ. മുരളീധരന്‍: യു.ഡി.എഫിന് മികച്ച വിജയമുണ്ടാകും; ബി.ജെ.പി നിയമസഭയിൽ വട്ടപ്പൂജ്യമാകും

7
8 / 100

ബി.ജെ.പിക്ക് തോല്‍വി ഉറപ്പായതാണ് നേമത്തെ സംഘർഷത്തിന് കാരണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബി.ജെ.പി വട്ടപൂജ്യം ആകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫിന് മികച്ച വിജയം ഉണ്ടാകും. ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സുഖമായി ജയിക്കാം എന്ന് വിചാരിച്ചാണ് നേമത്ത് എത്തിയത്. എന്നാല്‍ വോട്ടെടുപ്പ് അടുത്തപ്പോള്‍ തോല്‍വി ഉറപ്പായി. അതിന്റെ നൈരാശ്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കാന്‍ ഇറങ്ങിയത്. പ്രവര്‍ത്തകരെയും കൂട്ടി പണ വിതരണം നടത്താന്‍ താന്‍ അത്ര ബോധമില്ലാത്തവനാണോ എന്നും മുരളീധരൻ പരിഹസിച്ചു.