ബി.ജെ.പിയിലും പോര് തുടങ്ങി: കഴക്കൂട്ടത്ത് നേതാക്കൾ കാല് വാരിയെന്ന് ശോഭാ സുരേന്ദ്രൻ പക്ഷം; പിന്നിൽ ‘പ്രമുഖ’ നേതാവെന്നും ആരോപണം

43

തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയിലെ പോര് വീണ്ടും സജീവമായി. തിരുവനന്തപുരം കഴക്കൂട്ടത്ത് ബി.ജെ.പി നേതാക്കള്‍ കാലുവാരിയെന്ന ആരോപണം ഉയർന്നു. ശോഭ സുരേന്ദ്രന്‍ പക്ഷമാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്രമുഖ നേതാവിനായി വോട്ട് മറിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരനെ ലക്ഷ്യമിട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബി.ജെ.പിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചതായാണ് നേതാക്കൾ ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ഇത്തവണ കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബി.ഡി.ജെ.എസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം. മണ്ഡലത്തില്‍ ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പിലേക്ക് ശോഭാ സുരേന്ദ്രൻ വിഭാഗം ആരംഭിച്ചു.