മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ടായി സി.പി.എമ്മിലെ സന്ധ്യ നൈസനെ തിരഞ്ഞെടുത്തു

41

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ സന്ധ്യ നൈസനെ തിരഞ്ഞെടുത്തു. കല്ലേറ്റുംകര ഡിവിഷനിൽ നിന്നാണ് സന്ധ്യ നൈസൻ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 13 അംഗങ്ങളുള്ള ഭരണ സമിതിയിൽ ഒൻപത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സന്ധ്യ നൈസനെ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജോസ് മാഞ്ഞൂരാൻ സന്ധ്യ നൈസന്റെ പേര് നിർദ്ദേശിച്ചു. രേഖ ഷാന്റി ജോസഫ് പിൻതാങ്ങി.

യു.ഡി.എഫിലെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി മത്സരിച്ച സിൽവി ടീച്ചർക്ക് നാല് വോട്ടുകൾ ലഭിച്ചു. ജോർജ് ഊക്കൻ സിൽവി ടീച്ചറുടെ പേര് നിർദ്ദേശിച്ചു. വിൻസി ജോഷി പിൻതാങ്ങി.ബ്ലോക്ക് വരണാധികാരി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ എൻ ഗീത, ബി ഡി ഒ ജയശ്രീ സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടന്നത്.