മുസ്ളീംലീഗ് പാർലമെണ്ടറി ബോർഡ് യോഗം പാണക്കാട് തുടങ്ങി: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെയടക്കം തീരുമാനിക്കും

7
8 / 100

സ്ഥാനാർത്ഥികകളെ തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്ന് പാണക്കാട് നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ഏഴുപേരടങ്ങുന്ന പാർലമെന്‍ററി ബോർഡ് യോഗമാണ് പാണക്കാട് ചേരുന്നത്. മുസ്ലീം ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി നിർണയവും വൈകിയത്. ഇന്ന് രാവിലെ കോൺഗ്രസ് നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി അധിക സീറ്റുകളുടെ കാര്യത്തിൽ അവസാന തീരുമാനത്തിലെത്താനാണ് ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പാർലമെന്ററി ബോർഡ് ചേർന്ന് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കും. ഇന്ന് വൈകിട്ടോ നാളെ രാവിലേയൊ ഉപ തെരെഞ്ഞെടുപ്പിലേക്കടക്കം എല്ലാ സ്ഥാനാർത്ഥികളേയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യപിക്കും.