യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അടുത്ത സർക്കാർ യു.ഡി.എഫ് സർക്കാരായിരിക്കുമെന്നും എ.കെ ആന്റണി

6
8 / 100

യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അടുത്ത സർക്കാർ യു.ഡി.എഫ് സർക്കാരായിരിക്കുമെന്നും എ.കെ ആന്റണി പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമർശത്തിനും എ.കെ ആന്റണി മറുപടി നൽകി. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും സ്വാമി അയ്യപ്പനെ കുറിച്ച് ബോധം വന്നല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശത്തിന് എ.കെ ആന്റണിയുടെ മറുപടി. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് സുപ്രിംകോടതി വിധി വന്നപ്പോൾ അയ്യപ്പനെ ഓർത്തിരുന്നുവെങ്കിൽ, ശബരിമലയിൽ ഇത്രയധികം പ്രശ്‌നങ്ങൾ സംഭവിക്കില്ലായിരുന്നുവെന്നും എകെ ആന്റണി പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും എ.കെ ആന്റണി പറഞ്ഞു. ദേശീയ തലത്തിൽ മോദിയുടെ വിനാശകരമായ നയങ്ങൾ എതിരിടണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് എകെ ആന്റണി. കേരളത്തിൽ കോൺഗ്രസ് മുഖ്യൻ നയിക്കുന്ന സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ മോദിയെ എതിർക്കാനുള്ള ആർജവം ലഭിക്കുകയുള്ളുവെന്നും എ.കെ ആന്റണി പറഞ്ഞു.