രമേശ് ചെന്നിത്തലയും പ്രതിപക്ഷവും അന്നംമുടക്കികളെന്ന് എം.എ.ബേബി; ജനങ്ങളെ ദ്രോഹിക്കുകയെന്നത് കോൺഗ്രസ് നയമാണെന്നും ബേബി, കേരളം മറുപടി നൽകും

31
4 / 100

സൗജന്യ റേഷനും കിറ്റും പെൻഷനും തെരഞ്ഞെടുപ്പ്കാലം കണക്കാക്കി നൽകുന്നതല്ലെന്നും കോവിഡ് കാലത്ത് രാജ്യം ലോക്ക് ഡൗണിലായപ്പോൾ ആരും പട്ടിണിക്കിടക്കരുതെന്ന് സർക്കാരെടുത്ത തീരുമാനമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. രമേശ് ചെന്നിത്തലയും പ്രതിപക്ഷവും അന്നംമുടക്കികളാവുകയാണ്. ഇവർ ഭരിക്കുമ്പോഴോ, ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലോ സൗജന്യകിറ്റോ കൃത്യമായ പെൻഷനോ കൊടുക്കുന്നില്ല. പ്രളയകാലത്തും കോവിഡ് കാലത്തും സർക്കാരിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും മുന്നോട്ട് വന്നപ്പോൾ അതിനെ മുടക്കുകയായിരുന്നു കോൺഗ്രസും പ്രതിപക്ഷവും. സൗജന്യ റേഷനും പെൻഷനും തെരഞ്ഞെടുപ്പ് കാലം കണക്കാക്കി നൽകുന്നതല്ല, പട്ടിണിക്കിടക്കരുതെന്ന് കോവിഡ് കാലത്തെടുത്ത സർക്കാരിൻറെ തീരുമാനമാണ്. അതാണ് ഇപ്പോൾ പ്രതിപക്ഷം മുടക്കുന്നത്. ഇതിനുള്ള മറുപടിയായിരിക്കും കേരളം തെരഞ്ഞെടുപ്പിന് നൽകുന്നതെന്നും എം.എ.ബേബി പറഞ്ഞു. ചാലക്കുടിയിലെ കുറ്റിച്ചിറ, മരത്താക്കര, തൃപ്രയാർ, പാവറട്ടി എന്നിവിടങ്ങളിലാണ് ബേബിയുടെ പ്രചരണം.