രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിൽ കോണ്‍ഗ്രസ് പിന്തുണയോടെ ചെന്നിത്തല പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; വിജയമ്മ ഫിലേന്ദ്രൻ പ്രസിഡണ്ട്

38

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിൽ കോണ്‍ഗ്രസ് പിന്തുണയോടെ ചെന്നിത്തല ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന്. സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ വിജയമ്മ പ്രസിൻ്റാകുന്നത്‌ ഇത് മൂന്നാം തവണയാണ്. ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തില്‍ ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Advertisement

ബി.ജെ.പിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയമ്മ വീണ്ടും വിജയിച്ചത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ക്ക് 6 വീതം അംഗങ്ങളുള്ള 18 അംഗ ഭരണസമിതിയില്‍ 17 പേരാണ് പങ്കെടുത്തത്. കോണ്‍ഗ്രസിലെ ബിനി സുനില്‍ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായതിനാല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.
ഇക്കഴിഞ്ഞ 20ന് ബിജെപിയിലെ ബിന്ദു പ്രദീപിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

Advertisement