ലൈഫ് മിഷൻ തകർത്ത യു.ഡി.എഫിനുള്ള ജനത്തിൻ്റെ മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി എ.സി.മൊയ്തീൻ

12
4 / 100

ലൈഫ് മിഷൻ തകർത്ത യു.ഡി.എഫിനുള്ള ജനത്തിൻ്റെ മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി എ.സി.മൊയ്തീൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മാധ്യമങ്ങളിലെ പ്രതികരണമല്ല, ജനങ്ങളോടൊപ്പം നിൽക്കുകയാണ് ഇടത് സർക്കാർ ചെയ്തത്. 2016നേക്കാൾ മികച്ച ഭൂരിപക്ഷമായിരിക്കും ഇത്തവണ ലഭിക്കുകയെന്നും മൊയ്തീൻ പ്രതികരിച്ചു. വടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര പഞ്ചായത്തിൽ പനങ്ങാട്ടുകര എം.എൻ.ഡി.എൽ.പി സ്കൂൾ 53 നമ്പർ ബൂത്തിൽ ഒന്നാമനായിട്ടായിരുന്നു മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത്.