ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും രണ്ട് തവണ മൽസരിച്ചവരെയും നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം

35
4 / 100

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും രണ്ട് തവണ മൽസരിച്ചവരെയും നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തുടർച്ചയായി രണ്ട് തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകില്ല. അത്തരത്തില്‍ 20ലധികം മണ്ഡലങ്ങളുണ്ട്. മണ്ഡലം നിലനിർത്താൻ അനിവാര്യമെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടതുള്ളൂവെന്നും തീരുമാനിച്ചു.
കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട എം.ബി രാജേഷ്, പി.കെ ബിജു ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും. പാര്‍ലമെന്‍ററി ജനാധിപത്യത്തിലേക്ക് വരണമെന്ന് വിലയിരുത്തപ്പെടുന്ന ചിലര്‍ക്ക് ഇളവ് നല്‍കാനാണ് സിപിഎം തീരുമാനം.
തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന യോഗം ചർച്ച ചെയ്യും.