വടകര ആർ.എം.പിക്ക് തന്നെ; കെ.കെ.രമ മൽസരിക്കുമെന്നും യു.ഡി.എഫ് പിന്തുണക്കുമെന്നും രമേശ് ചെന്നിത്തല

10
4 / 100

വടകരയിൽ ആർ.എം.പി നേതാവ് കെ.കെ.രമ തന്നെ മൽസരിക്കും. രമ മത്സരിക്കാൻ സന്നദ്ധയാണെന്ന് പാർട്ടി സെക്രട്ടറി എൻ.വേണു അറിയിച്ചെന്നും രമക്ക് യു.ഡി.എഫ് പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച എല്ലാ പ്രതിഷേധങ്ങളും രണ്ട് ദിവസം കൊണ്ട് അവസാനിക്കും. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ബി.ജെ.പി ഇത്തവണ ഒരു സീറ്റിൽ പോലും ജയിക്കില്ല. പുലിമടയിൽ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണ് നേമത്ത് കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. വടകര നിയോജക മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാകില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. മത്സരിക്കാൻ താത്പര്യമില്ലെന്ന് രമ പാർട്ടിയെ അറിയിച്ചെന്നും ഇതനുസരിച്ച് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു രാവിലെ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചത്.