വാശിയോടെ വോട്ട് ചെയ്ത് ജനം: തൃശൂർ ജില്ലയിൽ എട്ട് മണിക്കൂറിനുള്ളിൽ 60 ശതമാനം കടന്ന് പോളിങ്; ഇതുവരെ 60.95%, കൂറ്റൻ പോളിങ്ങ് വടക്കാഞ്ചേരിയിൽ, കുറവ് ഗുരുവായൂരിൽ

61
9 / 100

തൃശൂർ ജില്ലയിലെ പോളിങ് 60.95 ശതമാനം കടന്നു. ഉച്ച കഴിഞ്ഞ് 3.14 വരെയുള്ള പോളിങ് ആണിത്. പോളിങ് ആരംഭിച്ച ഉടനെ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നുവെങ്കിലും ഉച്ചക്ക് മുമ്പായി പോളിങ് സാധാരണ നിലയിലായി. ഉച്ച ഇടവേളയിലാണ് അൽപ്പം കൂടി വോട്ട് നില ഉയർന്നത്. ശക്തമായ മൽസരം നടക്കുന്നത് വടക്കാഞ്ചേരിയിലാണ്ജില്ലയിലെ ഉയർന്ന പോളിങ് 64.35 ശതമാനമാണ് ഇവിടുത്തെ പോളിങ്. അട്ടിമറിയുണ്ടാവുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. കുറവ് ബി.ജെ.പി‍ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരിലാണ്. 54.75 ശതമാനമാണ് ഇവിടെ പോളിങ്. 2612032 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 1587400 പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. സ്ത്രീകൾ – 59.80, പുരുഷന്മാർ – 61.83%,ട്രാൻസ്ജെൻ്റർ – 28.26% ആണ് ലിംഗഭേദം തിരിച്ച വോട്ടിങ് നില

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം
ചേലക്കര – 62.12%
കുന്നംകുളം – 63.29%
ഗുരുവായൂര്‍ – 54.75%
മണലൂര്‍ – 60.68%
വടക്കാഞ്ചേരി – 64.35%
ഒല്ലൂര്‍ – 61.54%
തൃശൂര്‍ – 58.32%
നാട്ടിക – 59.20%
കയ്പമംഗലം – 62.04%
ഇരിങ്ങാലക്കുട – 62.66%
പുതുക്കാട് – 62.76%
ചാലക്കുടി – 59.54%
കൊടുങ്ങല്ലൂര്‍ – 60.89%


60.77%
Polled

1587400
Out of

2612032

Male Voters

61.83%
Polled

774042
Out of

1251885

Female Voters

59.80%
Polled

813345
Out of

1360101

Transgender Voters

28.26%
Polled

13
Out of

46