വിജയലക്ഷ്മി വിനയചന്ദ്രൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

79

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി,എഫിലെ വിജയലക്ഷ്മി വിനയചന്ദ്രനെ തിരഞ്ഞെടുത്തു. മുൻ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ, പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ എന്നിവർ പിന്താങ്ങി. 2015 മുതൽ കല്ലംകുന്ന് ഡിവിഷനിലെ മെമ്പറായിരുന്നു വിജയലക്ഷ്മി. ഈ വർഷവും അതേ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വരണാധികാരിയായ പട്ടികജാതി വികസന ഓഫീസർ സന്ധ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.