വിദേശ പാർട്ടികൾക്ക് പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല: ബി.ജെ.പിക്ക് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ലെന്ന് ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

5
8 / 100

ബി.ജെ.പിക്ക് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ലെന്ന് ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമം അതിന് അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാര്‍ നിമല്‍ പുഞ്ചിഹേവ വ്യക്തമാക്കി.
‘ശ്രീലങ്കയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും വിദേശത്തുള്ള പാര്‍ട്ടികളുമായോ ഗ്രൂപ്പുകളുമായോ ബന്ധം പുലര്‍ത്തുന്നതിന് അനുമതിയുണ്ട്. എന്നാല്‍ നമ്മുടെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല’ പുഞ്ചിഹേവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞിരുന്നു. 2018ല്‍ അമിത് ഷാ ഇക്കാര്യം തന്നോട് പറഞ്ഞതായിട്ടായിരുന്നു ബിപ്ലവിന്റെ വെളിപ്പെടുത്തല്‍.